മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, നവംബർ 1, വെള്ളിയാഴ്‌ച

കമ്പ്യൂട്ടറിൽ / ഇന്റർനെറ്റിൽ മലയാളത്തിലെഴുതുവാൻ 101 വഴികൾ!

കമ്പ്യൂട്ടറിൽ മലയാളത്തിലെഴുതുവാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു നിരവധി പേർ ചോദിക്കുന്നു. അവരെ സഹായിക്കുവാൻ വേണ്ടിയാണ് ഈ കുറിപ്പ്. 
ആദ്യമേ പറയട്ടെ, 
101വഴികൾ എന്ന തലക്കെട്ട് ഒരു പരസ്യവാചകം മാത്രമാണ്. :P മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് നല്ലമനസ്സുകളായ ആളുകളെഴുതിയ വിവിധ ലേഖനങ്ങളിലേക്കു വായനക്കാരെ ഘടിപ്പിക്കുകയാണ് ഉദ്ദേശം. 101 തികയ്ക്കാൻ  കൂടുതൽ കണ്ണികൾ ഇതിലേക്കു ചേർക്കുവാൻ അറിവുള്ളവർ സഹായിക്കുമല്ലോ. :)

അപ്പോ തുടങ്ങാം. ഇതെല്ലാം ഒന്നു നോക്കൂ. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഉസ്താദാകും നിങ്ങൾ!

ഇന്റർനെറ്റുപയോഗിക്കുന്നവർക്ക് ഏറ്റവും ലളിതമായ വഴികളിലൊന്ന് ആദ്യം:

മലയാളത്തിലെഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമായ ഒരു ബ്ലോഗ്.

മലയാളം ‍ടൈപ്പിങ്ങിനെക്കുറിച്ചു പറയുന്ന വീ‍ഡിയോ:

മലയാളം ‍ടൈപ്പിങ്ങിനെക്കുറിച്ച് കൂടുതലറിയാൻ:

മൊബൈലില്‍ മലയാളം ഫോണ്ടുകള്‍

 http://malayalamresources.blogspot.in/2012/07/blog-post_19.html

 

മൊബൈലിൽ മലയാളം വായിക്കാൻ

http://shahhidstips.blogspot.in/2012/05/blog-post_30.html



നിങ്ങളുടെ മൊബൈലില്‍ മലയാളം വായിക്കാന്‍ ഒരു എളുപ്പ വഴി.

 http://pullooramparavarthakal.blogspot.in/2011/10/blog-post_22.html

 

മൊബൈലിൽ ഈസിയായി മലയാളം വായിക്കാം

http://soothrapani.blogspot.in/2011/09/read-malayalam-on-your-mobile.html 

 മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും.

 http://minibijukumar.blogspot.in/2011/05/blog-post_14.html

 OPERA MINI ഇല്ലാതെ ആൻഡ്രൊയിഡ് ഫോണീൽ എങ്ങിനെ മലയാളം വായിക്കാം

 http://w.suhrthu.com/forum/topics/opera-mini?xg_source=msg_mes_network

 Android മൊബൈലില്‍ മലയാളം വായിക്കാനും എഴുതാനും

http://www.muneeronline.com/2013/06/android.html

 

മൊബൈലില്‍ മലയാളം ! (അറിയാത്തവരോടു്)

 http://ralminov.wordpress.com/2008/12/07/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A4/

 മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. 

http://cyberspace00.blogspot.in/2012/07/blog-post_11.html


മറ്റു ചില ലിങ്കുകൾ@ 


















 http://malayalam.kerala.gov.in/...

ആൻഡ്രോയ്ഡിൽ മലയാളം  ടൈപ് ചെയ്യാന്‍ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി
https://play.google.com/store/apps/details?id=com.jeesmon.apps.varamozhi
  മലയാളം വായിക്കാന്‍ ആണെങ്കില്‍ ML-Browser അല്ലെങ്കില്‍ പീകോക്ക് ബ്രൌസര്‍ ഉപയോഗിക്കാം.

ML-Browser
********

https://play.google.com/store/apps/details?id=com.jeesmon.apps.mlbrowser

Peacock Browser 
************

https://play.google.com/store/apps/details?id=com.besafesoft.peacockbrowser

ഓളം ഡിക്ഷ്ണറി ആൻഡ്രോയ്ഡ് വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ട് .

Olam Malayalam Dictionary
*******************

https://play.google.com/store/apps/details?id=com.olam

( മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് കൂടുതലറിയാൻ 
https://www.facebook.com/groups/mampoo/  എന്ന മാംപൂക്കൂട്ടായ്മയുടെ ഗ്രൂപ്പിലേക്കു വരുമല്ലോ.)

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മാംപൂവിലേക്ക്, സ്നേഹപൂർവം

പ്രിയരേ, 
മാംപൂ പ്രവർത്തനമാരംഭിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളു. പരിമിതികൾക്കകത്തുനിന്ന് കഴ്യുന്നത്ര കാര്യങ്ങൾ ചെയ്യാനും വിശദവും ഫലവത്തുമായ പ്രവർത്തനപദ്ധതികളാവിഷ്ക്കരിക്കാനും ശ്രമിച്ചുവരുന്നു. 
സൈബർ-നവമാധ്യമ രംഗങ്ങളിൽ മലയാളത്തിന് അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളും വെല്ലുവിളികളും സാധ്യതകളും അനന്തമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അവയെ കാര്യക്ഷമമായി നേരിടുന്നതിന് ഈ രംഗത്ത് നമുക്ക് സ്വരൂപിക്കാൻ കഴിയുന്ന മുഴുവൻ വിഭവശേഷിയും വിനിയോഗിക്കേണ്ടതുണ്ട്. അവയിൽ ഏറ്റവും പ്രധാനം മനുഷ്യശക്തി തന്നെ. ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന മുഴുവനാളുകളെയും ഒരുമിപ്പിക്കാൻ നമുക്ക് കഴിയണം. 
മാംപൂവിന്റെ ഔദ്യോഗിക പ്രവർത്തന പരിധി സംസ്ഥാനമാകെയാണ്. എന്നാൽ, മലയാളികളും മലയാളസമാജങ്ങളും ലോകമാകെത്തന്നെയുണ്ടെന്നതിനാൽ അവരെയെല്ലാം, അവയെയെല്ലാം ഒത്തിണക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. മുമ്പൊരിക്കൽ സൂചിപ്പിച്ചതുപോലെ, ഈ മലയാളസമാജങ്ങളെല്ലാം കേരളസംസ്ക്കാരത്തിന്റെയും മലയാള നവമാധ്യമപ്രവർത്തനങ്ങളുടെയും അംബാസഡർമാരായി പ്രവർത്തിക്കുന്ന വിധത്തിൽ ഒത്തൊരുമയുണ്ടാകണം.
ഭാഷാ-നവമാധ്യമ രംഗത്ത് വളരെ നിസ്സാരമായവ മുതൽ അതിസങ്കീർണവും സുപ്രധാനവുമായ സേവനങ്ങൾ വരെ നിർവഹിക്കുന്നതിന് ഇങ്ങനെയുള്ള ഒത്തൊരുമ സഹായകമാവും. അതിലേക്ക് നമുക്ക് കൂട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

മാംപൂവിന്റെ സത്തയും സന്ദേശവും ബോധപൂർവംതന്നെ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് അതിനുള്ള ആദ്യവഴി. മാംപൂവുമായിബന്ധപ്പെട്ട വർത്തകളും കുറിപ്പുകളും മറ്റും തങ്ങളുടെ മറ്റെല്ലാ സുഹൃത്തുക്കളിലേക്കും പങ്കിട്ടുകൊണ്ടും കേരളഭാഷയെയും സംസ്ക്കാരത്തെയും സംബന്ധിച്ച ഏതൊരു വിഷയത്തിന്റെയും സംവാദമേഖലയായി മാംപൂവിനെ വിനിയോഗിച്ചുകൊണ്ടും എല്ലാ അംഗങ്ങളും സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
സ്നേഹപൂർവം, മാംപൂ.

ചിലത്

ചിലത്

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ
ചിലതുണ്ട് ബാക്കി വയ്ക്കാനായ്
ചിലതുണ്ട് കണ്ണിന്റെ കാതിന്റെ പിന്നിൽ വ-
ന്നണിയത്തൊതുങ്ങിനിൽക്കാനായ്.

ചിലതെന്റെ നിദ്രയുടെ സംഗീതമായ് വന്നു
പുലരിയെ തോറ്റിയുണർത്താൻ
ചിലതെൻ പകലിന്റെയെരിതീയിൽ വേവുന്ന
ചുടു മരുസ്വപ്നങ്ങളായി
ചിലതീയിരുളിനെ ചന്ദ്രികച്ചാർ പൂശി
വെളിവായ് തൊടുത്തുയർത്താനായ്
ചിലത് വെണ്മണലിൽ സുനാമിപോൽ, പ്രാണനെ
പഴുതേയമുഴ്ത്തിയാഴ്ത്താനായ്
ചിലതു,ണ്ടറുതിയിലാഴുന്ന ജീവന്ന്
പുതു ചേതനശ്വാസമേകാൻ
ചിലതു,ണ്ടപരന്റെ പരുഷമാം വാക്കിനെ-
യിനിയ സംഗീതമായ് മാറ്റാൻ
ചിലതുണ്ട് ചിതലിച്ച ലോകത്തെ വാക്കിനാ,-
ലൊരു നോക്കിനാൽ പുതുക്കാനായ്
ചിലതു,ണ്ടിനിയും വരാത്ത നാളേ,യ്ക്കതിൻ
പുതുമന്ത്രമായ് ചെവിയിലോതാൻ.

ചിലതുണ്ട് പറയുവാൻ, ചിലതുണ്ട് കേൾക്കുവാൻ,
ചിലതുണ്ട് ബാക്കിയായ് നിത്യം!                                         *          

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത്- 1 കാലം, വേഷം, ഭാഷ, അതിജീവനം

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് - 1
കാലം, വേഷം, ഭാഷ, അതിജീവനം

രു മഞ്ഞ്കാലത്ത് വന്നുപോയതിനുശേഷം ഇപ്പോഴിത് ജർമ്മനിയിലേക്കുള്ള രണ്ടാം വരവാണ്മഞ്ഞും തണുപ്പും പ്രകൃതിയെ കാർന്നുതിന്നതിന്റെ അവശിഷ്ടങ്ങളായിരുന്നു അന്ന് കാണാൻ കഴിഞ്ഞിരുന്നത്മഞ്ഞിന്റെ വെൺപട്ട് പുതച്ചുറങ്ങുന്ന ചെടികളും മരങ്ങളും വീടുകളും കാറുകളും മറ്റും അകലക്കാഴ്ചയ്ക്കിമ്പമേകുമെന്നിരുന്നാലും അനുഭവത്തിൽ അത് കോച്ചിവലിക്കുന്നത് തന്നെയായിരുന്നുഉൾക്കുളിര് എന്നും മറ്റുമുള്ള പ്രയോഗങ്ങൾ എത്രമാത്രം പ്രാദേശീയമാപരിമിതിയുൾക്കൊള്ളുന്നതാണെന്നും അപ്പോഴാണറിയുന്നത്.  ഉൾക്കുളിരെന്നല്ലഏത് കുളിരും പുളക മേകുക ഉഷ്ണമേഖലാരാജ്യങ്ങൾക്ക് മാത്രമാണ്യൂറോപ്യൻ നാടുകൾ പോലുള്ള ശൈത്യരാജ്യങ്ങൾക്ക് പുളകമേകാൻ കുളിരല്ലചൂട് തന്നെ വേണ്ടിവരും.  അതു കൊണ്ട് ഊഷ്മളതയിലാണ് അവർ ആഹ്ലാദം കണ്ടെത്തുകഅങ്ങനെ Warm welcome -ഉം  Warm regards -ഉം ഒക്കെ ശൈത്യരാജ്യങ്ങളുടെ പ്രത്യാശയാണ് മുന്നിൽക്കൊണ്ടു വരുന്നത്.  കഥയറിയാതെ പാശ്ചാത്യരെ പിൻതുടർന്ന് നമ്മുടേതു പോലുള്ള ഉഷ്ണരാജ്യങ്ങളിൽ  ‘ഊഷ്മള മായ  സ്വാഗതം’ പറയുന്നവരെ പത്തൽ വെട്ടി അടി ക്കേണ്ടിവരും!
ശൈത്യരാജ്യങ്ങളെ സംബന്ധിച്ച് വേനൽക്കാലമാണ് ഹൃദ്യംഇവിടത്തെ ഓരോ മഞ്ഞുകാലവും മറുവശത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന വേനലിനെ സ്വപ്നം കാണുന്നു.
എന്നാൽ ഈ വർഷത്തെ മഴക്കാലം വേനലിന്റെ കാലപരിധിയിലേക്കും കുതിച്ചുകയറുകയാണ് ചെയ്തത്മെയ് പകുതിയോടെ എത്തേണ്ട വേനൽ ജൂണവസാനമായിട്ടും വന്നെന്ന് പറഞ്ഞുകൂടാവേനലിന്റെ നല്ലൊരു ഭാഗം മഴക്കാലം കവർന്നെടുത്തുവേനലിന്റെ മധ്യത്തിലെത്തേണ്ട സമയ മായിട്ടും മഴയ്ക്ക് ഇതുവരെ അറുതിയായിട്ടുമില്ലനട്ടുച്ചയ്ക്കും കുളിർന്ന് വിറയ്ക്കുന്ന അവസ്ഥതന്നെ പലപ്പോഴും തുടരുന്നു.
എന്നാൽമറുപക്ഷത്ത് പകലിന്റെ കടന്നേറ്റം  ഇവിടെ ഈ കാലത്ത് വർധിക്കുകയാണ് ചെയ്യുന്നത്ജൂൺ 14-ന് വൈകിട്ട് ഏഴുമണിയോടെ മ്യൂണിക്ക് വിമാനത്താവളത്തിലിറങ്ങി അവിടത്തെ നടപടികളെല്ലാം കഴിഞ്ഞ് ഞാനും സീതമ്മാളും എട്ടേമുക്കാലോടെ വീട്ടിലെത്തുമ്പോഴും ഇവിടെ പകലാണ്അടുത്ത ദിവസങ്ങളിൽ പകൽ പിന്നെയും നീണ്ടുഇപ്പോൾ സന്ധ്യയാകാൻ പത്തുമണിയാകുമെന്നതാണ് സ്ഥിതിഅതായത് നമ്മുടെ രാത്രി ഒന്നര മണിവെളുപ്പിന് അഞ്ച് മണിക്ക്മുമ്പുതന്നെ വെള്ളവിരിച്ച് പകലെത്തുകയും ചെയ്യുംപകലേറിയും സൂര്യൻ കുറഞ്ഞുമുള്ള സമയത്തിന്റെ ഈ കളി നമുക്ക് അപരിചിതമെങ്കിലും ഇവിടത്തുകാർക്ക് ഒട്ടും അസ്വാഭാവികമല്ല.ഓരോ വർഷവും അവരതിനെ സ്വീകരിക്കുന്നതാണല്ലോ.
പ്രകൃതിയെയും അത് നൽകുന്ന പ്രാതികൂല്യങ്ങളെയും അവയുടെ മുഖവിലയിൽത്തന്നെ ഉൾക്കൊള്ളാനും എതിരേൽക്കാനുമാണ് ഇവിടത്തുകാർ ശ്രമിക്കുകഅവരുടെ വേഷവും പെരുമാറ്റവും ജീവിതവുമെല്ലാം പ്രകൃതിയോടുള്ള സ്വാഭാവികപ്രതികരണങ്ങളാണ്.  ഞങ്ങളിവിടെ വന്നതിനുശേഷം ചുരുക്കം ചില ദിവസങ്ങളിൽ സാമാന്യം നല്ല വെയിലും അതിന്റെ പരിമിതമായ ചൂടും അനുഭവപ്പെട്ടു. ആ മാറ്റം പെട്ടെന്നുതന്നെ ആളുകളുടെ വേഷവിധാനത്തിലും പ്രകടമായിരുന്നുവസ്ത്രങ്ങളുടെ എടുത്തുകെട്ടില്ലാതെ  പുറത്തിറങ്ങാൻ കിട്ടിയ അസുലഭാവസരം അവരാഘോഷിക്കുകയായിരുന്നു.അല്പമാത്രവസ്ത്രരായി സഞ്ചരിക്കുന്ന ആളുകളെവിശേഷിച്ചും സ്ത്രീകളെ ,എവിടെയും കാണാമായി രുന്നുനിരത്തുകളിലും മാളുകളിലും ബസ്സുകളിലും ട്രാമുകളിലും ട്രെയിനുകളിലുമെല്ലാംഎന്നാൽ അത് മാറി ഒരു ദിവസം കൊണ്ട് മഴയും തണുപ്പുമായപ്പോൾ  പെട്ടെന്നെല്ലാവരും മഴക്കാലവേഷങ്ങളിലേക്ക് ചേക്കേറിഷൂസും പാന്റും കോട്ടുമെല്ലാം അവരുടെ രീതിയായിമഴയായാലും മഞ്ഞായാലും തണുപ്പാ യാലും അവയ്ക്കനുസൃതമായ വസ്ത്രങ്ങൾ സ്വീകരിച്ച് പ്രതിരോധിക്കുകയും അവയെയൊന്നും    കൂസാതെ സ്വന്തം ജീവിതവഴികളിലൂടെ  ചരിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിപ്രാതികൂല്യങ്ങൾക്കും അതീതമായി നിൽക്കാൻ കഴിയുന്ന മനുഷ്യനെ അവർ കാണിച്ചുതരുന്നുവസ്ത്രധാരണം അവരെ സംബന്ധിച്ചിടത്തോളം എന്തിന്റെയെങ്കിലും പ്രകടനമെന്നതിനെക്കാൾ നിലനില്പിന്റെ പ്രതികരണ മാണ്അതുകൊണ്ട് യൂറോപ്യന്മാരുടെ വേഷവിധാനമായി നാം കരുതുന്ന ‘കോട്ടും സ്യൂട്ടും’ അവരുടെ ആർഭാടത്തിന്റെയോ വെറും പ്രകടനത്തിന്റെയോ ഭാഗമല്ലഅത് നിലനില്പിന്റെ ഭാഗം തന്നെയാണ്.ഇതൊന്നും മനസ്സിലാക്കാനാവാതെയാണ് നമ്മളിൽ പലരും വെറും യൂറോപ്യൻ അടിമത്തബോധ ത്തിൽ വീണ് മാന്യതയുടെ ലക്ഷണമായി കോട്ടും സ്യൂട്ടും മറ്റും പേറുന്നത്കോടതികളിലും സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക ചടങ്ങുകളിലും മറ്റും ഔദ്യോഗികവേഷമായി അവയെ ഇന്നും പേറുന്നത്പല വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ യൂണിഫോമായി ഇത് അടിച്ചേല്പിക്കുന്നത്അധിനിവേശഭാരംകൊണ്ട് മനസ്സ് മരവിച്ച മലയാളിമലയാളിയോട് ആശയ വിനിമയം നടത്തുന്നതിന് ഇംഗ്ലീഷിനെ മാധ്യമമാക്കുന്നതു പോലെതന്നെ അശ്ലീലമാണ്, കഥയറി യാതെ പൊയ്ക്കോലം കെട്ടുന്ന ഈ നടപടിഅടിമത്തത്തിന്റെ ആനന്ദലഹരിയിലാറാടാൻ നമുക്ക് തെല്ലും ജാള്യമില്ല!.

ഇവിടെ നാം ഇതിന്റെ ഒരു മറുതലയും  കാണുന്നുഎവിടെപ്പോയാലും ജർമ്മൻഭാഷയി ലല്ലാതെ ഒരു ബോർഡോ അറിയിപ്പോ കുറിപ്പോ എങ്ങും കാണാനാവില്ല (ആ സമീപനത്തെ പൂർണമായും അനുകൂലിക്കാനാവില്ലെന്നിരുന്നാലും). അവർ അവരുടെ പ്രകൃതിക്കൊത്ത് അവരുടെ ഭാഷയിലൂടെ തലയുയർത്തിനിന്ന്  അവരുടെ ജീവിതം നയിക്കുന്നുരണ്ട് യുദ്ധങ്ങൾ ഏല്പിച്ച സമഗ്രമായ തകർച്ചയും ലോകത്തിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന മുഴുശത്രുതയും നേരിടേണ്ടിവരു മ്പോഴും അജയ്യമായ ശക്തിയായി നില കൊള്ളാൻ അവരെ പ്രാപ്തരാക്കുന്നത്  മറ്റൊന്നുമല്ലഉന്നതമായ ആത്മബോധം നേട്ടങ്ങളുടെയെന്നപോലെ വിനാശങ്ങളുടെയു പാരംയത്തിലേക്ക് മനുഷ്യനെ എങ്ങനെ നയിക്കാമെന്നും അവർ സ്വയം ഉദാഹരിച്ചുതന്നുശാസ്ത്രനേട്ടങ്ങൾക്കുപുറമേപലതുമുണ്ട് ജർമ്മനിക്ക് നമ്മെ അറിയിക്കാനായി.

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

മാംപൂ ഉദ്ഘാടനം : ഏവർക്കും നൽവരവ് !

30.8.2013
തിരുവനന്തപുരം 

മാന്യസുഹൃത്തേ
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്  മലയാളമെന്ന ഭാഷ.  മൂന്നരക്കോടിയിലേറെ ആളുകൾ സംസാരിക്കുന്ന, പ്രമുഖ ലോകഭാഷകളിലൊന്നായ ഈ ഈടുവെപ്പിനെ അവഗണനയിലേക്കുതള്ളി ഇല്ലാതാക്കുവാൻ നമുക്കാർക്കും അവകാശമില്ല. നവീനമായ ആശയപ്രകാശനരീതികൾക്കും സാങ്കേതികവിദ്യകളുടെ അനുനിമിഷവികാസങ്ങൾക്കും അനുസൃതമായ വഴക്കം നല്കി കൂടുതൽ കാര്യക്ഷമതയോടെ വരുംതലമുറയ്ക്കു ഭാഷയെ കൈമാറുകയെന്ന ഉത്തരവാദിത്തമാണ് നമുക്കുള്ളത്. മാംപൂ എന്ന കൂട്ടായ്മയിലൂടെ ഇതിനായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരമൊരുങ്ങുകയാണ്. നവമാധ്യമങ്ങളിൽ മലയാളത്തിന്റെ ഉപയോഗം സജീവമാക്കുന്നതിനും ജനകീയമായ മുന്നേറ്റത്തിലൂടെ ഭാഷയെ പുതുക്കിപ്പണിയുന്നതിനും വേണ്ടി  രൂപം കൊണ്ട സംഘടനയാണ് മാംപൂ. പഠനം, പ്രയോഗം, ഗവേഷണം തുടങ്ങി വിവിധ തലങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് മാംപൂ ലക്ഷ്യമാക്കുന്നത്. മലയാളത്തിന്റെ മുതൽക്കൂട്ടിലേക്ക് ഓരോ മലയാളിയും തന്നാലാവുന്നത് ചെയ്യുകയെന്നതാണ്  കാഴ്ചപ്പാട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഭാഷാസ്നേഹികളുടെ ഒത്തൊരുമയാണ് മാംപൂവിനു പിന്നിലുള്ളത്. ഈ വരുന്ന സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാകവി പ്രൊഫ.ഒ.എൻ.വി.കുറുപ്പ് സംഘടനയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വിഖ്യാത ജനകീയശാസ്ത്രപ്രചാരകൻ ഡോ.ബി.ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനവേളയിലും തുടർന്നും മാംപൂവിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളും സുഹൃത്തുക്കളും ഒപ്പമുണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.

വിശ്വാസപൂർവ്വം

ഡോ. രാജശേഖരൻ  
അദ്ധ്യക്ഷൻ   (മാംപൂ) 
  
ജയശ്രീകുമാർ
ജനറൽ സെക്രട്ടറി (മാംപൂ)

അനിരുദ്ധൻ നിലമേൽ 
ഖജാൻജി (മാംപൂ)


കാര്യപരിപാടി

2013 സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 10.30ന്
വേദി :
സർക്കാർ വനിതാ കോളേജ്
വഴുതക്കാട്, തിരുവനന്തപുരം

സ്വാഗതം              :
ജയശ്രീകുമാർ
അദ്ധ്യക്ഷൻ              :
ഡോ.എസ്.രാജശേഖരൻ
ഉദ്ഘാടനം              :
പ്രൊഫ.ഒ.എൻ.വി.കുറുപ്പ്
മുഖ്യ പ്രഭാഷണം      :
ഡോ.ബി.ഇക്ബാൽ
ആശംസ                      :
ഡോ.മേരി ഡോറോത്തി
(പ്രിൻസിപ്പൽ, സർക്കാർ വനിതാകോളേജ്)
                      :
ശ്രീ. പി.എസ്.രാജശേഖരൻ
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
             :
ശ്രീ. ടി.ഗോപകുമാർ
(സ്വതന്ത്ര വിജ്ഞാന  ജനാധിപത്യസഖ്യം)
              :
പ്രൊഫ.എസ്.സുദർശനൻ പിള്ള
(എ.കെ.ജി.സി.ടി.)
              :
ഡോ.ജെ.സുജാത
(അദ്ധ്യക്ഷ, മലയാളവിഭാഗം, വനിതാ കോളേജ്)
കൃതജ്ഞത               :
ഡോ. ഒലീന എ.ജി.
 (ഉപാദ്ധ്യക്ഷ, മാംപൂ)

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പ്രതിമാസ ക്ലാസുകൾ ആരംഭിക്കുന്നു

സൈബർലോകത്തെ ഏറ്റവും സജീവഭാഷകളിലൊന്നായി മലയാളത്തെ വളർത്തിക്കൊണ്ടുവരിക മാംപൂവിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. അതിനായി മലയാളം കമ്പ്യൂട്ടിങ്ങും നവമാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് തുടർച്ചയായ ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് പ്രതിമാസക്ലാസുകൾ.
ആദ്യ ക്ലാസ് 
2013 ആഗസ്റ്റ് 24 ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക്.

സ്ഥലം: AKGCT ഹാൾ, പനവിള
ബേക്കറി ജംഗ്ഷനു സമീപം, തിരുവന്തപുരം

വിഷയം: 
മലയാളം കമ്പ്യൂട്ടിങ്; ഒരു മുഖവുര
അവതാരകൻ: 
ശ്രീ. ബിജു.എസ്.ബി. (സി-ഡിറ്റ്)

എല്ലാവർക്കും സ്വാഗതം

2013, ജൂൺ 12, ബുധനാഴ്‌ച

മലയാളം കമ്പ്യൂട്ടിങ്ങ് : ഒരു ആമുഖചർച്ച

൧. കമ്പ്യൂട്ടറിൽ മലയാളമുപയോഗിക്കാൻ ഇപ്പോൾ നിങ്ങൾ ആശ്രയിക്കുന്ന മാർഗ്ഗമെന്താണ്? 
൨.. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുള്ള ആളാണു നിങ്ങളെങ്കിൽ ഏറ്റവും ലളിതവും ഫലപ്രദവുമായി നിങ്ങൾക്കു തോന്നിയിട്ടുള്ള രീതി ഏതാണ്?
൩.
മലയാളം കമ്പ്യൂട്ടിങ്ങിലേക്കു കടക്കുന്നയാൾ മാത്രമാണു നിങ്ങളെങ്കിൽ എന്തൊക്കെയാണ് നിങ്ങളുടെ പ്രതിസന്ധികൾ?  
നമുക്ക് ഒരു ചർച്ച ആയിക്കൂടേ? 
:)

2013, ജൂൺ 11, ചൊവ്വാഴ്ച

മാംപൂ : ഉദ്ദേശലക്ഷ്യങ്ങൾ

മാംപൂ:
പുതുമാധ്യമരംഗത്ത് മലയാളത്തിന്റെ പുകഴിനായുള്ള കൂട്ടായ്മ

ഉദ്ദേശലക്ഷ്യങ്ങൾ: 
1. മലയാളം കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളും അതിലുണ്ടാകുന്ന നിരന്തരപരിണാമങ്ങളും സ്വയം പഠിക്കുകയും മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുക.
2. ഓൺലൈൻ തലത്തിൽ മലയാളഭാഷയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുകയും മുൻനിരയിലെത്തിക്കുകയും ചെയ്യുക. 
3. മലയാളത്തെ ഇന്റർനെറ്റിലെ ഏറ്റവും സജീവഭാഷയാക്കുന്നതിനു വേണ്ട ഡാറ്റാബേസ് സമ്പത്ത് വർദ്ധിപ്പിക്കുക. മലയാളം വിക്കിപ്പീഡിയയെ കുറ്റമറ്റതാക്കുകയും കഴിയുന്നത്ര പരിപൂർണമാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലേർപ്പെടുക.
4. മലയാളത്തിന് ഏറ്റവും സമഗ്രവും ഉപയോഗയോഗ്യവുമായ ഒരു ഓൺലൈൻ /ഓഫ് ലൈൻ നിഘണ്ടു നിർമ്മിക്കുക.
5. സോഷ്യൽ നെറ്റ് വർക്കിൽ മലയാളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുക.
6. തനതും പ്രാദേശികവുമായ മലയാളവാക്കുകൾ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
7. മലയാളത്തിൽനിന്ന് വിവിധഭാഷകളിലേക്കും വിവിധഭാഷകളിൽനിന്ന് മലയാളത്തിലേക്കും പരിഭാഷ നിർവഹിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമുണ്ടാക്കുക.
8. മലയാളം ഭരണ-നിയമ-പഠന-വ്യവഹാര രംഗങ്ങളിൽ വിനമയഭാഷയാകുന്നതിനാവശ്യമായ ശ്രമങ്ങൾക്ക് പിന്തുണ നല്കുക.
9. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രം രേഖപ്പെടുത്തുകയും അവ വരും തലമുറയ്ക്കു കൈമാറുകയും ചെയ്യുക.
10. മലയാളി എന്ന അഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനപരിപാടികൾക്കു രൂപം കൊടുക്കുക.
11. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വികാസത്തിനാവശ്യമായ ഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക.
12. വിഷയങ്ങളുടെയും മേഖലകളുടെയും വികാസത്തിനും വൈവിധ്യത്തിനുമനുസരിച്ച് മലയാളിത്തമുള്ള പുതിയ പദങ്ങളും സാങ്കേതികപദങ്ങളും ശൈലികളും കണ്ടെത്തുകയോ നിർമ്മിക്കുകയോ ചെയ്യുക.
13. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷകൾ കുറ്റമറ്റരീതിയിൽ ഉപയോഗിക്കുന്നതിനുവേണ്ട സഹായികൾ നിർമ്മിക്കുക.
14. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും സവിശേഷതകളും വിലയേറിയ ഈടുവയ്പുകളും ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലും ലഭ്യമാക്കി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുക.
15. മലയാള ഭാഷ പഠിക്കാനാഗ്രഹിക്കുന്ന വിദേശീയരെയും പ്രവാസിമലയാളികളെയും സഹായിക്കുക.
16. ലോകമെങ്ങും മലയാളത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനുതകുന്ന ശ്രമങ്ങളിൽ ഏർപ്പെടുക.
17. ലോകമെങ്ങുമുള്ള മലയാളിസമൂഹത്തെ ഒത്തുചേർക്കുന്നതിനുള്ള ഇടം ഉണ്ടാക്കുക. 
18. പുതുതലമുറയിൽ ഭാഷാഭിമാനം വളർത്തുക.
19. പുതുമാധ്യമങ്ങളിൽ മലയാളം പ്രയോഗിക്കുന്നതിന്റെ സാങ്കേതികവിദ്യ കൂടുതൽ ലളിതമാക്കുക. 
20. സൈബർലോകത്ത് സാധ്യമാകുന്ന ഇടങ്ങളിലൊക്കെ മലയാളത്തിന്റെ ലഭ്യത ഉറപ്പാക്കുക.
21. അലങ്കാര ഫോണ്ടുകൾ പോലെ ഭാഷയുടെ വൈവാധ്യമാർന്ന ഉപയോഗങ്ങൾക്കാവശ്യമായ സഹായസാമഗ്രികൾ നിർമ്മിക്കുക. 
22. മലയാളത്തിന്റെ തനിമയിലധിഷ്ഠിതമായി ലിപിമാനകീകരണത്തിനു വേദിയൊരുക്കുക.
23. മലയാളഭാഷയുടെ പുകഴിനുവേണ്ടി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുക.
24. സ്വതന്ത്ര വിജ്ഞാനത്തിന്റെ ഏറ്റവും സമ്പന്നമായ ഇടമായി മലയാളഭാഷയെ വളർത്തുക.
25. സ്വതന്ത്രസോഫ്റ്റ് വെയർ വികാസത്തിന്റെ വികാസത്തിനുവേണ്ടി പ്രവർത്തിക്കുകയും സമാനപ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണ നല്കുകയും ചെയ്യുക.
26. ഇന്റർനെറ്റിലെ മലയാളസമ്പത്ത് സുഗമമായി ഉപയോഗിക്കാൻ സൂചികകൾ നിർമ്മിക്കുക.