മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

പ്രതിമാസ ക്ലാസുകൾ ആരംഭിക്കുന്നു

സൈബർലോകത്തെ ഏറ്റവും സജീവഭാഷകളിലൊന്നായി മലയാളത്തെ വളർത്തിക്കൊണ്ടുവരിക മാംപൂവിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. അതിനായി മലയാളം കമ്പ്യൂട്ടിങ്ങും നവമാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് തുടർച്ചയായ ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് പ്രതിമാസക്ലാസുകൾ.
ആദ്യ ക്ലാസ് 
2013 ആഗസ്റ്റ് 24 ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക്.

സ്ഥലം: AKGCT ഹാൾ, പനവിള
ബേക്കറി ജംഗ്ഷനു സമീപം, തിരുവന്തപുരം

വിഷയം: 
മലയാളം കമ്പ്യൂട്ടിങ്; ഒരു മുഖവുര
അവതാരകൻ: 
ശ്രീ. ബിജു.എസ്.ബി. (സി-ഡിറ്റ്)

എല്ലാവർക്കും സ്വാഗതം

4 അഭിപ്രായങ്ങൾ:

  1. നല്ല ഉദ്യമം. മലയാളം വിക്കിപീഡിയയെക്കുറിച്ചും ഒരു പരിചയപ്പെടുത്തല്‍ നടത്തൂ. അവശ്യമെങ്കില്‍ സഹായിക്കാന്‍ സദാ സന്നദ്ധന്‍ (കണ്ണന്‍ 9447560350)

    മറുപടിഇല്ലാതാക്കൂ
  2. നന്ദി. മാംപൂവിനോടൊപ്പം ഉണ്ടാകുമല്ലോ :)

    മറുപടിഇല്ലാതാക്കൂ
  3. എല്ലാവിധ ആശംസകളും...
    സയന്‍സ് അങ്കിള്‍ (www.scienceuncle.com)

    മറുപടിഇല്ലാതാക്കൂ