മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, ജൂൺ 12, ബുധനാഴ്‌ച

മലയാളം കമ്പ്യൂട്ടിങ്ങ് : ഒരു ആമുഖചർച്ച

൧. കമ്പ്യൂട്ടറിൽ മലയാളമുപയോഗിക്കാൻ ഇപ്പോൾ നിങ്ങൾ ആശ്രയിക്കുന്ന മാർഗ്ഗമെന്താണ്? 
൨.. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുള്ള ആളാണു നിങ്ങളെങ്കിൽ ഏറ്റവും ലളിതവും ഫലപ്രദവുമായി നിങ്ങൾക്കു തോന്നിയിട്ടുള്ള രീതി ഏതാണ്?
൩.
മലയാളം കമ്പ്യൂട്ടിങ്ങിലേക്കു കടക്കുന്നയാൾ മാത്രമാണു നിങ്ങളെങ്കിൽ എന്തൊക്കെയാണ് നിങ്ങളുടെ പ്രതിസന്ധികൾ?  
നമുക്ക് ഒരു ചർച്ച ആയിക്കൂടേ? 
:)

7 അഭിപ്രായങ്ങൾ:

  1. ഞാന് മലയാളം എഴുതാന് പല സോഫ്റ്റ് വെയറുകള് പരീക്ഷിച്ചിട്ടുണ്ട്. ഐലീപ് സി.ഡി ഇട്ടാലേ ഉപയോഗിക്കാന് പറ്റൂ (എന്റെ കൈയില് ഉണ്ടായിരുന്ന വേര്ഷനില്). ഐ.എസ്.എം മികച്ചതാണ്. എന്നാല് അത് യൂണിക്കോഡ് അല്ല. അതിനാല് വെബ്ബില് കൊടുക്കുമ്പോള് വായിക്കാന് കഴിയില്ല. വിന്ഡോസില് മലയാളം എനേബിള് ചെയ്ത് അല്ലെങ്കില് ഗൂഗിള് ഉപയോഗിച്ച് എഴുതാം. പക്ഷേ ഇവയില് ചില്ലക്ഷരം എഴുതാന് കഴിയില്ല. നല്ല ഒരു യൂണിക്കോഡ് സോഫ്റ്റ് വെയര് സജസ്റ്റ് ചെയ്യാമെങ്കില് ഉപകാരം.

    മറുപടിഇല്ലാതാക്കൂ
  2. എനിയ്ക്കു തോന്നുന്നൂ, ഈ ബ്ലോഗിൽത്തന്നെ ഗൂഗിൾ ട്രാൻസ്ലിറ്റ് റേറ്റ് ആപ്ലികേഷൻ ഇടാൻ പറ്റുമെന്ന്.http://www.google.co.in/inputtools/cloud/try/

    മറുപടിഇല്ലാതാക്കൂ
  3. Byju V ദയവായി നമ്മുടെ ഫേസ്ബുക്ക് താൾ സന്ദർശിക്കുമല്ലോ. അവിടെ ലളിതമായി മലയാളം ഉപയോഗിക്കാൻ കൂടുതൽ വഴികൾ വരുന്നുണ്ട്.mampoo.org ലെ ലിങ്കിലൂടെ വരാം. :)

    മറുപടിഇല്ലാതാക്കൂ
  4. MSS ശ്രമിച്ചു നോക്കി . തല്ക്കാലം പരാജയമാണ്. താമസിയാതെ google transliteration ഉൾക്കൊള്ളിക്കുന്നതിൽ വിജയിക്കുമെന്നു കരുതുന്നു. മലയാളം കമ്പ്യൂട്ടിങ്ങിനുപകരിക്കുന്ന ഇതുപോലുള്ള അറിവുകൾ തുട‍ർന്നും പങ്കുവയ്ക്കുമല്ലോ. നന്ദി. :)

    മറുപടിഇല്ലാതാക്കൂ
  5. എന്റെ ഈ ചെറിയ ലേഖനം കണ്ടാലും.

    കമ്പ്യൂട്ടറും മലയാളവും

    http://egovnow.blogspot.in/2012/11/blog-post.html

    മറുപടിഇല്ലാതാക്കൂ
  6. ശ്രീ. ഹരീഷ്, വളരെ പ്രയോജനപ്രദമായ ലേഖനം. ഇതിന്റെ ലിങ്ക് നമ്മുടെ ഫേസ്ബുക്ക് താളിൽ കൊടുക്കാം. മാംപൂവിലെ സജീവ സാന്നിദ്ധ്യമായിരിക്കണേ എന്ന് അഭ്യർത്ഥന. ദയവായി mampoo.org സന്ദർശിക്കുക.

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ വളരെക്കാലമായി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നു. ശ്രീലിപി മുതല്‍ ഒട്ടുമിക്ക മലയാളം സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഞാന്‍ ഉപയോഗിക്കുന്നതു് ശ്രീ. ബിജുരാമന്‍ ഡെവലപ്പ് ചെയ്ത മലയാളം ഡോട്ട് നെറ്റ് ആണു്. ഒട്ടുമിക്ക മലയാളം ഫോണ്ടുകളും (യൂണിക്കോഡ് ഉള്‍പ്പടെ) സപ്പോര്‍ട്ട് ചെയ്യുകയും മംഗ്ളിഷ് കോബോര്‍ഡുള്‍പ്പടെ എല്ലാ ലേ ഔട്ടുകളും ഉപയോഗിക്കാവുന്നതുമാണു്. ഇതുമൂലം കീബോര്‍ഡ് ലേ ഔട്ട് അറിയാവുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഇന്‍സ്റ്റലേഷനും വളരെ എളുപ്പം. വിന്‍ഡോസ് 8 വരെ എല്ലാ വെര്‍ഷനും സപ്പോര്‍ട്ടു ചെയ്യുന്നു. വില വളരെക്കുറവും. വെബ്ബിലും എല്ലാ വിന്‍ഡോ ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാം. ഫയല്‍ നെയിം വരെ മലയാളത്തില്‍ നല്‍കാം. പുതിയ ലിപിയും പഴയ ലിപിയും കിട്ടും. നല്ല വില്‍പ്പനാനന്തര സേവനവും. ഞാന്‍ മലയാളം ഡോട്ട് നെറ്റ് എല്ലാവര്‍ക്കും ശുപാര്‍ശചെയ്യുന്നു. വിവരങ്ങള്‍ക്കു്: http://www.zephyreonline.com സന്ദര്‍ശിക്കുക.

    മറുപടിഇല്ലാതാക്കൂ