മാംപൂ വാർത്ത

മാംപൂ വാർത്ത

കമ്പ്യൂട്ടിങ് രംഗത്തും നവമാധ്യമങ്ങളിലും മലയാളത്തിന്റെ ഇടപെടൽ ശക്തമാക്കാനും സൈബർലോകത്തെ ഏറ്റവും സജീവഭാഷയായി മലയാളത്തെ വളർത്തിക്കൊണ്ടു വരാനുമായി മാംപൂ എന്ന പേരിൽ സംഘടനയ്ക്കു രൂപം കൊടുത്തു. സാംസ്കാരിക പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും ഭാഷാസ്നേഹികളുടെയും തിരുവനന്തപുരത്തു ചേർന്ന യോഗം ഡിജിറ്റൽ യുഗത്തിനനുഗുണമായി ഭാഷയെ ഉയർത്തുവാനാവശ്യമായ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്തു. ആദ്യപടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് അറിവുപകരുന്ന ബോധവല്ക്കരണക്ലാസുകൾ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പ്രൊഫ. ഒ.എൻ.വി.കുറുപ്പ്, ഡോ.ബി.ഇക്ബാൽ എന്നിവരുടെ രക്ഷാധികാരികാരികത്വത്തിലാവും മാംപൂ പ്രവർത്തിക്കുക. കെ.സച്ചിദാനന്ദൻ, ഡോ.ടി.എൻ.സീമ, ഡോ.അച്യത്ശങ്കർ എസ്.നായർ, പി.വി.ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, ചെറിയാൻ ഫിലിപ്പ്, വി.ടി.ബൽറാം, റൂബിൻ ഡിക്രൂസ്, കെ.വി.അനിൽകുമാർ, വി.കെ.ആദർശ് എന്നിവരുൾപ്പെടുന്നതാണ് ഉപദേശകസമിതി. ഡോ.എസ്.രാജശേഖരൻ അദ്ധ്യക്ഷനായും ജയശ്രീകുമാർ ജനറൽ സെക്രട്ടറിയായും അനിരുദ്ധൻ നിലമേൽ ഖജാൻജിയായും നിർവ്വാഹകസമിതിയെയും യോഗം തിരഞ്ഞെടുത്തു.

2013, ജൂൺ 11, ചൊവ്വാഴ്ച

മാംപൂവിലേക്കു സ്വാഗതം

പ്രിയ സുഹൃത്തേ,
മാതൃഭാഷാ സ്നേഹികളുടെ നിരവധി സംഘടനകൾ നമുക്കിടയിലുണ്ട്. അവരുടെ മഹത്തായ സംരംഭങ്ങളെ പ്രായോഗികമായി പിന്തുണയ്ക്കാനും അമ്മമലയാളത്തിനുവേണ്ടി തന്നാലാവതു ചെയ്യാൻ ഉതകുന്ന തരത്തിൽ സ്വയം സജ്ജരാകുവാനും കഴിയുന്ന കൂട്ടായ്മ കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
ഇതു തിരിച്ചറിഞ്ഞ്, മലയാളത്തിന്റെ നവമാധ്യമ സാധ്യതകൾ വിപുലമായി
ഉപയോഗപ്പെടുത്തുന്നതിനും അവയുടെ പുതിയ
മേഖലകളിൽ കാര്യക്ഷമമായി ഇടപെടുന്നതിനുമായി രൂപം കൊണ്ട ഇടമാണ് മാംപൂ. മലയാളത്തെ സ്നേഹിക്കുന്ന ഓരോരുത്തരെയും ഇവിടേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. "അഭിപ്രായങ്ങളൊന്നുമില്ല" എന്ന് എഴുതേണ്ട കാര്യമില്ല.
    രണ്ടാമത്തെ വരിയിൽ "ഒരു" വെട്ടിക്കളയാം. "പോസ്റ്റ് ചെയ്യൂ" എന്നതിനു പകരം "എഴുതൂ" എന്നാകാം. ഇനിയും കൃത്യമായി, "രേഖപ്പെടുത്തൂ" എന്നോ "ചേർക്കൂ" എന്നോ ആക്കാം.

    മറുപടിഇല്ലാതാക്കൂ
  2. സർ, നി‍ർദ്ദേശങ്ങൾക്കു നന്ദി."ഒരു" ഒഴിച്ച് മറ്റുള്ളതൊക്കെയും ബ്ലോഗുമുതലാളി blogspot.com ന്റെ പരിഭാഷയാണ്. നമുക്കു കൈവയ്ക്കാൻ കഴിയുന്നതല്ലെന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ