30.8.2013
തിരുവനന്തപുരം
മാന്യസുഹൃത്തേ
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് മലയാളമെന്ന ഭാഷ. മൂന്നരക്കോടിയിലേറെ ആളുകൾ സംസാരിക്കുന്ന, പ്രമുഖ ലോകഭാഷകളിലൊന്നായ ഈ ഈടുവെപ്പിനെ അവഗണനയിലേക്കുതള്ളി ഇല്ലാതാക്കുവാൻ നമുക്കാർക്കും അവകാശമില്ല. നവീനമായ ആശയപ്രകാശനരീതികൾക്കും സാങ്കേതികവിദ്യകളുടെ അനുനിമിഷവികാസങ്ങൾക്കും അനുസൃതമായ വഴക്കം നല്കി കൂടുതൽ കാര്യക്ഷമതയോടെ വരുംതലമുറയ്ക്കു ഭാഷയെ കൈമാറുകയെന്ന ഉത്തരവാദിത്തമാണ് നമുക്കുള്ളത്. മാംപൂ എന്ന കൂട്ടായ്മയിലൂടെ ഇതിനായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരമൊരുങ്ങുകയാണ്. നവമാധ്യമങ്ങളിൽ മലയാളത്തിന്റെ ഉപയോഗം സജീവമാക്കുന്നതിനും ജനകീയമായ മുന്നേറ്റത്തിലൂടെ ഭാഷയെ പുതുക്കിപ്പണിയുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് മാംപൂ. പഠനം, പ്രയോഗം, ഗവേഷണം തുടങ്ങി വിവിധ തലങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് മാംപൂ ലക്ഷ്യമാക്കുന്നത്. മലയാളത്തിന്റെ മുതൽക്കൂട്ടിലേക്ക് ഓരോ മലയാളിയും തന്നാലാവുന്നത് ചെയ്യുകയെന്നതാണ് കാഴ്ചപ്പാട്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഭാഷാസ്നേഹികളുടെ ഒത്തൊരുമയാണ് മാംപൂവിനു പിന്നിലുള്ളത്. ഈ വരുന്ന സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ മഹാകവി പ്രൊഫ.ഒ.എൻ.വി.കുറുപ്പ് സംഘടനയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വിഖ്യാത ജനകീയശാസ്ത്രപ്രചാരകൻ ഡോ.ബി.ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനവേളയിലും തുടർന്നും മാംപൂവിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളും സുഹൃത്തുക്കളും ഒപ്പമുണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.
വിശ്വാസപൂർവ്വം
ഡോ. രാജശേഖരൻ
അദ്ധ്യക്ഷൻ (മാംപൂ)
ജയശ്രീകുമാർ
ജനറൽ സെക്രട്ടറി (മാംപൂ)
അനിരുദ്ധൻ നിലമേൽ
ഖജാൻജി (മാംപൂ)
അനിരുദ്ധൻ നിലമേൽ
ഖജാൻജി (മാംപൂ)
കാര്യപരിപാടി
2013 സെപ്തംബർ 9 തിങ്കളാഴ്ച രാവിലെ 10.30ന്
വേദി :
സർക്കാർ വനിതാ കോളേജ്
വഴുതക്കാട്, തിരുവനന്തപുരം
സ്വാഗതം :
ജയശ്രീകുമാർ
അദ്ധ്യക്ഷൻ :
ഡോ.എസ്.രാജശേഖരൻ
ഉദ്ഘാടനം :
പ്രൊഫ.ഒ.എൻ.വി.കുറുപ്പ്
മുഖ്യ പ്രഭാഷണം :
ഡോ.ബി.ഇക്ബാൽ
ആശംസ :
ഡോ.മേരി ഡോറോത്തി
(പ്രിൻസിപ്പൽ, സർക്കാർ വനിതാകോളേജ്)
:
ശ്രീ. പി.എസ്.രാജശേഖരൻ
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
:
ശ്രീ. ടി.ഗോപകുമാർ
(സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം)
:
പ്രൊഫ.എസ്.സുദർശനൻ പിള്ള
(എ.കെ.ജി.സി.ടി.)
:
ഡോ.ജെ.സുജാത
(അദ്ധ്യക്ഷ, മലയാളവിഭാഗം, വനിതാ കോളേജ്)
കൃതജ്ഞത :
ഡോ. ഒലീന എ.ജി.
(ഉപാദ്ധ്യക്ഷ, മാംപൂ)